*42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: മന്ത്രി കെ എൻ ബാലഗോപാൽ*
Keralanewsmedia
*42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: മന്ത്രി കെ എൻ ബാലഗോപാൽ*
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ സൗജന്യചികിത്സ ലഭ്യമാക്കുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് നഗര ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യ ചികിത്സയ്ക്കായി 1200 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു. അവയവമാറ്റ ശസ്ത്രക്രിയയിൽ സർക്കാർ ആശുപത്രികൾ ബഹുദൂരം സഞ്ചരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) റിപ്പോർട്ട് അവതരിപ്പിച്ചു. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ദേവ് കിരൺ പദ്ധതി വിശദീകരിച്ചു. ഡിവിഷൻ കൗൺസിലർ എ.ഷാജു, കൊട്ടാരക്കര നഗരസഭാ
സ്ഥിരംസമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, ജി.സുഷമ, മിനി കുമാരി, മുൻ ചെയർമാൻ എസ്.ആർ.രമേശ്, കൗൺസിലർമാരായ അനിത ഗോപകുമാർ, പി.ബിനി തുടങ്ങിയവർ പങ്കെടുത്തു.













