കൂട്ടയോട്ടം സംഘടിപ്പിച്ചു

Keralanewsmedia

കൂട്ടയോട്ടം  സംഘടിപ്പിച്ചു

ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട പോലീസ് സേനാംഗങ്ങളുടെ സ്മൃതി ദിനാചരണം 2025 ന്റെ ഭാഗമായി "നമുക്ക് ഓടാം ഒറ്റക്കെട്ടായി.... ധീരന്മാരുടെ ത്യാഗങ്ങൾ സ്മരിക്കാം...." എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം സിറ്റി പോലീസ് 2025 ഒക്ടോബർ 26 തീയതി ഞായറാഴ്ച രാവിലെ 07.00 മണിക്ക് മാനവീയം വീഥിയിൽ നിന്നും രക്തസാക്ഷിമണ്ഡപത്തിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. ബഹു. ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (L&O) ശ്രീ. ഫറാഷ്. ടി IPS ന്റെ സാന്നിധ്യത്തിൽ ബഹു. പോലീസ് കമ്മീഷണർ ശ്രീ. തോംസൺ ജോസ് IPS അവർകൾ ഫ്ലാഗ് ഓഫ് ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സേനാംഗങ്ങളും SPC വിദ്യാർഥികളും പങ്കെടുത്തു.