പി എം ശ്രീയിൽ തർക്കം തീർന്നു; പിഎം ശ്രീ മാനദണ്ഡങ്ങളിൽ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും
Keralanewsmedia
*പി എം ശ്രീയിൽ തർക്കം തീർന്നു; പിഎം ശ്രീ മാനദണ്ഡങ്ങളിൽ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും*
*തിരുവനന്തപുരം* : പിഎം ശ്രീ പദ്ധതിയിൽ ഒടുവിൽ സിപിഐ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ സിപിഎംഐ. കേരളം ഒപ്പുവച്ച കേന്ദ്ര വിദ്യാഭ്യാസ നയമായ പിഎം ശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും.
കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെച്ചാണ് വിഷയത്തിൽ സമവായം ഉണ്ടായത്. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് നീക്കം. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ തർക്കത്തിൽ തുടരുന്നതിനിടെയാണ് സിപിഐഎമ്മിൻ്റെ പുതിയ സമവായം പ്രസക്തമാവുന്നത്













