ആനപ്പാർക്കിലേയ്ക്കുള്ള ബസുകൾ പുനരാരംഭിയ്ക്കണം.
റിപ്പോർട്ട് :കോട്ടൂർ ജയചന്ദ്രൻ
ആനപ്പാർക്കിലേയ്ക്കുള്ള ബസുകൾ പുനരാരംഭിയ്ക്കണം.
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടൂർ- ആനപ്പാർക്കിലേക്കുണ്ടായിരുന്ന സർവ്വീസ്കൾ അടിയന്തിരമായി പുനരാരംഭിയ്ക്കണമെന്ന് നാട്ട് കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ കൊറോണ കാലത്താണ് കാട്ടാക്കട ഡിപ്പോയിൽ നിന്നും ഉണ്ടായിരുന്ന സർവ്വിസ് കൾ നിർത്തലാക്കിയത്. കാവടിമൂല മുതൽ കാപ്പ് കാട് ആന പാർക്ക് വരെയുള്ള റോഡിൻ്റെ പണി നടന്നപ്പോൾ, അത് വഴിയുണ്ടായിരുന്ന സർവ്വീസ് കൾ വ്ളാവെട്ടിയിലേയ്ക്ക് തിരിച്ച് വിട്ടു. എന്നാൽ റോഡ് പണി കഴിഞ്ഞ് ഗതാഗതം പുനസ്ഥാപിച്ചിട്ടും ചില സർവ്വീസ്കർ തുടങ്ങിയില്ലെന്ന് പരാതിയുണ്ട്. വൈകിട്ട് 5.20 ന് കാട്ടാക്കട നിന്നും കുറ്റിച്ചൽഉത്തരംകോട് വഴി കാപ്പ് കാടേയ്ക്കുണ്ടായിരുന്ന ബസും, രാത്രി 8.20 ന് കാപ്പ് കാടേയ്ക്കുണ്ടായിരുന്ന തച്ചൻകോട് വഴിയുള്ള സർവ്വീസും പുനസ്ഥാപിയ്ക്കണമെന്നതാണ് പ്രധാന ആവശ്യം.
വിവിധസ്ഥലങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് വരുന്നവർക്കും, ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായ ബസ്കളാണ് അധികൃതരുടെ അനാസ്ഥകാരണം നിർത്തലാക്കിയത്. സർവ്വീസ്കൾ അടിയന്തിരമായി തുടങ്ങുന്നതിനായി "മുഖ്യമന്ത്രി എന്നോടൊപ്പം " എന്ന പരിപാടിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് നാട്ട് കാർ'.













