*മലയാള ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന്*
Keralanewsmedia
*മലയാള ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന്*
2025-ലെ മലയാളദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്ക് നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് സരസമ്മ കെ. കെ., ഡോ. എം. എം. ബഷീർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.













