പിതാവിന് ഒപ്പം സ്കൂട്ടറിൽ വരവേ ബൈക്കിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം

റിപ്പോർട്ട്‌ :ബിജു കൊപ്പം

പിതാവിന് ഒപ്പം സ്കൂട്ടറിൽ വരവേ ബൈക്കിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം

പിതാവിന് ഒപ്പം സ്കൂട്ടറിൽ വരവേ ബൈക്കിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം

നെടുമങ്ങാട്:ആര്യനാട്   അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആര്യനാട്ചെറുകുളം മധു ഭവനിൽ ആൻസി (15) ആണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ്  അപകടം നടന്നത്.

10 ക്ലാസ് വിദ്യാർഥിനിയായ ആൻസി ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് പിതാവായിരുന്നു.. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.