ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കരിപ്പെട്ടി
Keralanewsmedia
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കരിപ്പെട്ടി
കരിപ്പെട്ടിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ശുദ്ധീകരിച്ച പഞ്ചസാരയിൽ നിന്ന് വ്യത്യസ്‌മായി, കരിപ്പെട്ടിയിൽ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും സിങ്കും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അസുഖങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനും കരളിലെ അനാവശ്യ കണങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഡൈയൂററ്റിക് (മൂത്രവിസർജ്ജനം വർദ്ധിപ്പിക്കുന്ന) ഗുണങ്ങളുണ്ട്.
കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് സന്ധി വേദനയെ ലഘൂകരിക്കാനുംആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് സന്ധി വേദനയെ ലഘൂകരിക്കാനും സഹായിക്കും.
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ സന്തുലിതമാക്കാനും ഊർജ്ജം നൽകാനും കരിപ്പെട്ടി സഹായിക്കും. പതിവായി കഴിക്കുന്നത് ആസ്ത്മ, അലർജി തുടങ്ങിയ രോഗങ്ങളെ അകറ്റാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ തടയാനും ഇത് സഹായിക്കും. അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനാൽ സന്ധി വേദനയും അനുബന്ധ പ്രശ്‌ങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു.













