*ശബരിമല; പൂജകൾ ഓൺലൈനായി നാളെ(05.11.2025) മുതൽ ബുക്ക് ചെയ്യാം, അക്കോമഡേഷൻ ബുക്കിംഗും നാളെ മുതൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ശബരിമല; പൂജകൾ ഓൺലൈനായി നാളെ(05.11.2025) മുതൽ ബുക്ക് ചെയ്യാം, അക്കോമഡേഷൻ ബുക്കിംഗും നാളെ മുതൽ*
ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ നാളെ മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത് . സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗും നാളെ ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.