വർക്കല അക്രമം, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാൻ റെയിൽവേ. ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധന നടത്തും. നടപടികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാക്കരുതെന്ന് ആവശ്യം

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

വർക്കല അക്രമം, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാൻ റെയിൽവേ. ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധന നടത്തും. നടപടികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാക്കരുതെന്ന് ആവശ്യം

വർക്കല അക്രമം, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാൻ റെയിൽവേ. ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധന നടത്തും. നടപടികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം,:വർക്കലയിൽ     പെൺകുട്ടികൾക്ക് നേരെ   ട്രെയിനിൽ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധന ശക്തമാകുന്നു.റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ സംശയം തോന്നുന്നവരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിക്കും.

സ്പെഷൻ ഡ്രൈവ് മാതൃകയിലാകും പരിശോധന. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

ട്രെയിനും റെയിൽവേ സ്റ്റേഷൻ പരിസരവും ലഹരിനിരോധിത മേഖലയാണ്. നിയമം ലംഘിച്ചാൽ 6 മാസം തടവോ 500 രൂപ പിഴയോ ഈടാക്കാം.എന്നാൽ, ട്രെയിനുകളിൽ മദ്യപിച്ചു കയറുന്നവരും മദ്യക്കുപ്പികളിൽ നിന്നു മാറ്റി ശീതളപാനീയങ്ങളുമായി കലർത്തി കൊണ്ടുപോകുന്നത് പതിവാണ്.

ആരെങ്കിലും മദ്യപിച്ചു കയറുന്നുണ്ടോ എന്നു സ്ഥിരമായി പരിശോധിക്കാറില്ല. ജീവനകാരുടെ കുറവാണ് കാരണം.

15 വർഷങ്ങൾക്കു മുൻപ് എങ്ങനെയായിരുന്നോ ആർപിഎഫിന്റെയും റെയിൽവേ പോലീസിന്റെയും അംഗബലം, അതിൽ നിന്ന് ഒരണു പോലും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.രാജ്യത്തെ അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന ഏജൻസികളുടെയും ആൾബലം ക്രമേണ വർധിച്ചിട്ടും റെയിൽവേ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.

ട്രെയിനിന്റെയും പാളങ്ങളുടെയും സ്റ്റേഷനുകളുടെയും എണ്ണം കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടുന്ന സംവിധാനത്തോട് കടുത്ത അവഗണന തുടരുകയാണ്.ഇനിയും ഒരിരയ്ക്ക് വേണ്ടി കാത്തിരിക്കും പോലെയുള്ള മാനസികനിലയിലാണ് കേന്ദ്ര ഭരണകൂടം പെരുമാറുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.

ഇപ്പോൾ ആരംഭിച്ച നടപടികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാക്കരുതെന്നാണ് ആവശ്യം. ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നു യാത്രക്കാർ പറയുന്നു.

പല ദിവസങ്ങളിലും കാലുകുത്താൻപോലും ജനറൽ കോച്ചുകളിൽ ഇടമുണ്ടാകാറില്ല.ട്രെയിനുകളിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കാറില്ല.

തിരക്കേറിയാൽ സ്ലീപ്പർ കോച്ചുകളുടെയും സ്ഥിതി ജനറൽ കോച്ചുകൾക്കു സമാനമാണ്.മദ്യപിച്ചു കയറുന്ന യാത്രക്കാർ മാറ്റുള്ളവരോട് കയർക്കുന്നതും കശപിശയും ആക്രമണ സംഭവങ്ങളും പതിവാണ്. റിസർവേഷൻ സീറ്റിൽ പോലും ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കൂടുകയും മാറി കൊടുക്കാത്തതും പതിവാണ്.

ചോദ്യം ചെയ്താൽ മർദനം നേരിടേണ്ടിവരും. ഈ സ്ഥിതിക്കും മാറ്റം ഉണ്ടാകണമെന്നു യാത്രക്കാരും പറയുന്നു.