മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

Keralanewsmedia

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ നാലാം ദിവസമായ വെള്ളിയാഴ്ചയും വോട്ടർമാരുൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും മികച്ച സഹകരണമാണ് തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.

സംസ്ഥാനത്തുടനീളം ഇന്ന് രാത്രി 8 മണി വരെ ഏകദേശം പേർക്ക് 32,23, 765 ( 11.58% ) എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും ഓരോ ജില്ലയിലും നന്നായി പ്രവർത്തനം നടത്തുന്ന ബി എൽ ഒ യെ “ ബി എൽ ഒ ഓഫ് ദി ഡേ “ ആയി പ്രഖ്യാപിക്കുന്നതും അവരുടെ ഫോട്ടോ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കളക്ടറുടേയും വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിക്കുന്നതുമാണെന്നും അദ്ദേഹം അറിയിച്ചു.

 

കൂടാതെ, DSE (Demographically Similar Entries) കണ്ടെത്താനുള്ള സംവിധാനം കമ്മീഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും

ഇ ആർ ഓ മാർക്ക് നേരിട്ട് ഈ സംവിധാനം വഴി അവരവരുടെ പരിധിയിലെ ഡെമോഗ്രാഫിക് സാമ്യതകൾ പരിശോധിക്കാവുന്നതാണെന്നും വിവരങ്ങളുടെ കൃത്യതയും രേഖകളുടെ സൂക്ഷ്മപരിശോധനയുമാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി സമയബന്ധിതമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാർക്കും ഇലക്ടറൊൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.