*തലസ്ഥാനത്ത് പ്രമുഖരെ രംഗത്തിറക്കി ബിജെപി; ആർ. ശ്രീലേഖയും പദ്മിനി തോമസും സ്ഥാനാർത്ഥികൾ; 67 പേരുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*തലസ്ഥാനത്ത് പ്രമുഖരെ രംഗത്തിറക്കി ബിജെപി; ആർ. ശ്രീലേഖയും പദ്മിനി തോമസും സ്ഥാനാർത്ഥികൾ; 67 പേരുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു*
*തിരുവനന്തപുരം*: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയരായ വ്യക്തികളെ കളത്തിലിറക്കി ഭരണം പിടിക്കാൻ ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 67 പേരെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥികളിൽ പ്രമുഖരാണ് മുൻ ഡിജിപി ആർ. ശ്രീലേഖയും മുൻ കായികതാരവും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന പദ്മിനി തോമസും.
ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിലാണ് മത്സരിക്കുന്നത്. മുമ്പ് കോൺഗ്രസ് അംഗമായിരുന്ന പദ്മിനി തോമസ് പാളയം വാർഡിൽ ജനവിധി തേടും.
മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
വി.വി. രാജേഷ് – കൊടുങ്ങന്നൂർ
ദേവിമ – തിരുമല
കരമന അജി – കരമന
എം.ആർ. ഗോപൻ – നേമം
ടി.എസ്. അനിൽകുമാർ – പേരൂർക്കട
അനിൽ കഴക്കൂട്ടം – കഴക്കൂട്ടം
കൂടാതെ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ് എന്നിവരും സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും, അഴിമതിരഹിത അനന്തപുരി യാഥാർത്ഥ്യമാക്കാൻ ഒരു അവസരം നൽകണമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.













