വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ ഒരു പൊതി. ഡ്രൈവറോട് ചോദ്യച്ചപ്പോൾ ബോബ് എന്ന് മറുപടി. പരിഭ്രാന്തി പരത്തിയതിനെത്തുടർന്ന് ഡ്രൈവർ കസ്റ്റഡിയിൽ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

തിരുവനന്തപുരം: വിമാനത്താവള

സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ 'ബോംബ്' എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിപരത്തിയ ഡ്രൈവർ അറസ്റ്റിൽ.കോഴിക്കാട് വടകര സ്വദേശി സുജിത്ത് ആണ് പിടിയിലായത്. സിഐഎസ്എഫിൻ്റെ പരാതിയിൽ

വലിയതുറ പൊലീസ് ആണ് അറസ്റ്റ്

ചെയ്തത്.

വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർസൈഡിലുള്ള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയിൽ പഴങ്ങൾ ഉൾപ്പെട്ട പൊതിയുണ്ടായിരുന്നു.

ഇത് പരിശോധിക്കുന്നതിനിടെ 'ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉദ്യോഗസ്ഥരോട്ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുവെച്ച് അടിയന്തര സാഹചര്യത്തിൽ വിമാനത്താവളത്തിൽ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി കൂടി.തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ബോംബില്ലെന്ന് കണ്ടെത്തി. അതേസമയം, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറി.

ഇയാൾക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്‌ഒ വി. അശോക് കുമാർ അറിയിച്ചു.