*ശബരിമല സ്വർണക്കവർച്ച കേസ്; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ്ഐടി; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് അന്വേഷണ സംഘം*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ശബരിമല സ്വർണക്കവർച്ച കേസ്; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ്ഐടി; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് അന്വേഷണ സംഘം*
*തിരുവനന്തപുരം:* ശബരിമല സ്വർണ കവർച്ച കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട കോടതിയിൽ ഇന്നലെ ഇത് സംബന്ധിച്ച അധിക റിപ്പോർട്ട് എസ്ഐടി സമർപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം. പിസി ആക്റ്റ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയിൽ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്.