വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്, സംഭവം കൊല്ലത്ത്*

Kerala

വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്, സംഭവം കൊല്ലത്ത്*

*വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്, സംഭവം കൊല്ലത്ത്*

 *കൊല്ലം* : കൊല്ലത്ത് സഹപ്രവർത്തകയായ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ചവറ പോലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശ്രമമുറിയിലേക്ക് പോയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയായിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പോലീസുകാരൻ്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥ മ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.