വൈഷ്ണയ്ക്ക് കിട്ടിയത് ജനാധിപത്യത്തിൻ്റെ വിജയം!
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
വൈഷ്ണയ്ക്ക് വോട്ട് കിട്ടിയത് ജനാധിപത്യത്തിൻ്റെ വിജയം!
19.11.25
തിരുവനന്തപുരം: വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്നുള്ള വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കുറവൻകോണത്ത് വൈഷ്ണയുടെ വാർഡിൽ പ്രസംഗിക്കയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശം തിരിച്ചുകിട്ടിയ വിധി എത്തിയത്.
കോർപ്പറേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചകിതരാക്കി എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കുട്ടിയുടെ വോട്ടവകാശം പോലും റദ്ദാക്കാൻ അവർ ശ്രമിച്ചതിന് പിന്നിൽ.
സ്വന്തം വിലാസത്തിൽ 28 കള്ളവോട്ട് ഉള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻ പരിശ്രമിച്ചത്.
എന്തായാലും ഒടുവിൽ സത്യം വിജയിച്ചു. ഇത് ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും വിജയമാണ്. ജനങ്ങളുടെ വോട്ടും വൈഷ്ണക്ക് തന്നെ ലഭിക്കും - ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്ന വൈഷ്ണ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു. വോട്ടവകാശം തിരിച്ചു ലഭിച്ചതിൽ തെരഞ്ഞെടുപ്പിന് കമ്മീഷനു നന്ദിപറഞ്ഞ വൈഷ്ണ ഈ പോരാട്ടത്തിൽ തനിക്കൊപ്പം നിന്നുള്ള അഭിഭാഷകർക്കും യുഡിഎഫ് നേതാക്കൾക്കും നന്ദി രേഖപ്പെടുത്തി.













