സ്കൂൾ കെട്ടിടത്തിൽ നിന്നു ചാടി 8-ാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകർ മാനസികപീഡനത്തിനിരയാക്കിയെ കുടുബം
Keralanewsmedia
സ്കൂൾ കെട്ടിടത്തിൽ നിന്നു ചാടി 8-ാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകർ മാനസികപീഡനത്തിനിരയാക്കിയെ കുടുബം
മഹാരാഷ്ട്ര: കെട്ടിടത്തിനു മുകളിൽ നിന്നു ചാടി എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. ജൽനയിലെ മസ്തഗഡിൽ താമസിക്കുന്ന ആരോഹി ദീപക് (13) ആണ് മരിച്ചത്. ബിഡ്ലാൻ ജില്ലയിലെ സിടിഎംകെ ഗുജറാത്തി സ്കൂളിലെ വിദ്യാർഥിനിയാണ്. പതിവു പോലെ രാവിലെ സ്കൂളിലെത്തിയ ആരോഹി, സ്‌കൂളിന്റെ മൂന്നാം നിലയിലേക്കു കയറിപ്പോവുകയും താഴേക്കു ചാടുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മകളുടെ മരണത്തിനു കാരണം അധ്യാപകരാണെന്നാരോപിച്ച് പിതാവ് ദീപക് അശോക് ബിഡാൻ രംഗത്തെത്തി. രാവിലെ സന്തോഷത്തോടെ സ്‌കൂളിലേക്കു പോയ മകൾ ആത്മഹത്യ ചെയ്തെന്ന വാർത്തയാണ് തന്നെ തേടി വന്നതെന്നും യാതൊരു മനോവിഷമങ്ങളും മകൾക്കുണ്ടായിരുന്നില്ലെന്നും ദീപക് പറഞ്ഞു. അധ്യാപകർ മകളെ മാനസികമായി പീഡിപ്പിച്ചിരിക്കാമെന്നും ദീപക് കൂട്ടിച്ചേർത്തു.സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ താൻ ജോലിക്കിടെയാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും ഉടൻ സ്‌കൂളിലെത്തിയെങ്കിലും മകളെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് അറിഞ്ഞതെന്നും ദീപക് പറഞ്ഞു. "മകൾ വീട്ടിൽ യാതൊരുവിധ അസ്വസ്‌ഥതകളും പ്രകടിപ്പിച്ചിരുന്നില്ല. സ്കൂളിലേക്ക് പുറപ്പെട്ടപ്പോഴും അവൾ സന്തോഷവതിയായിരുന്നു. സ്കൂളിലെത്തിയ ശേഷം അധ്യാപകർ അവളെ വേദനിപ്പിച്ചിരിക്കാം. മകളുടെ മരണത്തിൽ അധ്യാപകർക്കെതിരെ അന്വേഷണം വേണം"-ദീപക് അശോക് ബിഡ്ലാൻ പറഞ്ഞു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സദർ ബസാർ ഇൻസ്പെക്ടർ സന്ദീപ് ഭാരതി പറഞ്ഞു. അധ്യാപകർ മാനസിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ ഒരു മാസത്തിനിടെ പുറത്തുവരുന്ന രാജ്യത്തെ നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.













