കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

റിപ്പോർട്ട്‌ :ബിജു കൊപ്പം

കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

കാട്ടുപന്നി ഇടിച്ച് ഓട്ടോ റിക്ഷ മറിഞ്ഞ് പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

കല്ലറ:

കല്ലറ – തെങ്ങും കോട് വി പി സദനത്തിൽ പ്രസന്നയുടെ മകൻ അഖിൽ രാജാണ് മരിച്ചത്.. തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് വെള്ളി രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. നാട്ടുകാരാണ് ഓടിയെത്തി ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ വാഹനം ഉയർത്തിമാറ്റി പുറത്തെടുത്തത്.. തലയ്ക്ക് പരിക്കേറ്റ അഖിൽ രാജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണസംഭവിക്കുകയായിരുന്നു.