തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു.പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്.
വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 48 മണിക്കൂർ നിരീക്ഷണത്തിലാണ്.













