പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച; തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ
ചെന്നൈയിലെയും അയൽ ജില്ലകളിലെയും ചില സ്ഥലങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയും കനത്തതോ അതിശക്തമായതോ ആയ മഴ...
*ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ*
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്,
2 സുരക്ഷാ ഭടന്മാർക്ക് ഗുരുതര പരുക്ക്, അക്രമി അറസ്റ്റിൽ
ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ, 44 പേർ കൊല്ലപ്പെട്ടു, 279 പേരെ കാണാനില്ല, തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു
ശ്രീകോവിലില്‍ നിന്ന് എടുത്തുമാറ്റിയത് നിലവില്‍ പുറത്തറിഞ്ഞ ഉരുപ്പടികള്‍. ഇളക്കിയത് കട്ടിളയും വാതിലും ദ്വാരപാലക പാളികളും തൂണിലെ പാളികളും. ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഇളക്കിയിട്ടില്ല. കണ്ടെത്തല്‍ സന്നിധാനത്ത് നടത്തിയ പരിശോധനയില്‍
*ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി*
മുനമ്പം ഭൂസമരം അവസാനിപ്പിക്കുന്നു. ഭൂനികുതി താൽക്കാലികമായി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നീക്കം. ശനിയാഴ്ച രാഷ്ട്രീയ- സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തും. ഞായറാഴ്ച (30/11/2025) ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഹോങ് കോങിൽ വൻ തീപിടിത്തം; മരണം 44 ആയി, 279 പേരെ കാണാനില്ല, മൂന്ന് പേർ അറസ്റ്റിൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് നിഗമനം
മലാക്ക കടലിടുക്ക് വഴി കടന്നു പോകുന്ന തീവ്രന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റാകുന്നത് അപൂര്‍വമാണ്
*ബാർക് തട്ടിപ്പ്; ബാർക് ജീവനക്കാരൻ പ്രേംനാഥിൻ്റെ അക്കൗണ്ടിലേക്കെത്തിയത് 100 കോടിയോളം രൂപ*
അക്രമി അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
*ടി വി റേറ്റിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും ബാർക് സിഇഒക്കും KTF പ്രസിഡന്റ് പരാതി നൽകി*
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (28/11/2025) രാത്രി 11.30 വരെയാണ് തീരങ്ങളിൽ ജാഗ്രതാ നിർദേശം. തിരുവനന്തപുരം : കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം : ആലപ്പാട്ട് മുതൽ ഇടവ വരെ, കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് ജാഗ്രതാ നിർദേശം. കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്; പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചതാണെന്ന് ഡ്രൈവര്‍













