സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്

കോട്ടയം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു.ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

അധിക ഫണ്ടായാണു തുക അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണു സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന.നാലു മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. എന്നിരിക്കെയാണു ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവു നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പു തീരുമാനിച്ചത്.നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങൾക്കു പകരമായാണു പുതിയ വാഹനം വാങ്ങുന്നത്. വാഹനത്തിന്റെ നിറം നിലവിലെതുപോലെ കറുപ്പ് തന്നെയാകുമെന്നാണ് സൂചന.

കടുത്ത സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടയിലും ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക മുഖ്യമന്ത്രിക്കായി ചെലവഴിക്കുന്നതു വിവാദമായിട്ടുണ്ട്.