എം എസ് സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് വർക്കല യിൽ തിരിതെളിഞ്ഞു.
Keralanewsmedia
എം എസ് സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് വർക്കല യിൽ തിരിതെളിഞ്ഞു.
വർക്കല:പതിനെട്ടാമത് എം എസ് സുബ്ബലക്ഷ്മി സംഗീതോത്സവം വർക്കല ഗുഡ് ഷെട്ട് റോഡിലുള്ള എസ് ആർ മിനി ഹാളിൽ അഡ്വ. വി. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.
അക്കാദമി ഡയറക്ടർ എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ പി ചന്ദ്രമോഹൻ എം എസ് സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി പ്രമുഖ സംഗീതജ്ഞ ചെന്നൈ വിശാലാക്ഷി നിത്യാനന്ദ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോക്ടർ എം. ജയരാജു, വോയ്സ് ഓഫ് വർക്കല ജനറൽ കൺവീനർ ജോഷി ബാസു , പി രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്
വിശാലാക്ഷി നിത്യാനന്ദ സംഗീത കച്ചേരി അവതരിപ്പിച്ചു. ഇന്ന് ആനന്ദ് ഭൈരവ് ശർമ്മ അവതരിപ്പിക്കുന്ന വയലിൻ ഫ്ലൂട്ട് കച്ചേരിയും 16 ന് മൂഴിക്കുളം ഹരികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 17 ന് പണ്ഡിറ്റ് രബീന്ദ്ര ഗോസ്വാമി (വാരാണസി ) അവതരിപ്പിക്കുന്ന സിത്താർ കച്ചേരിയും 18 ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 19 ന് നടക്കുന്ന സമാപന സമ്മേളനം കേരള മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് എം എസ് സുബ്ബുലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും ഉണ്ടായിരിക്കും. എല്ലാദിവസവും വൈകിട്ട് 5. 30 മുതൽ ആയിരിക്കും സംഗീത കച്ചേരി നടക്കുക. പ്രവേശനം സൗജന്യo.













