ചിത്രലേഖ തിരിച്ചു വരുന്നു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ചിത്രലേഖ തിരിച്ചു വരുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ചിത്രലേഖാ ഫിലിം കോ-ഓപ്പറേറ്റീവ് തിരിച്ചുവരുന്നു. മുപ്പതാമത്
അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വെച്ചാണ് ചിത്രലേഖയുടെ തിരിച്ചുവരവിന്റെ പ്രഖ്യാപനം.
ഇന്ത്യൻ സിനിമയുടെ അഭിമാനവും
ചിത്രലേഖ രൂപീകരിച്ച കാലത്തെ അമരക്കാരനുമായ പത്മവിഭൂഷൺ ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഡിസംബർ 17 ന് ഉച്ചക്ക് 2.30 ന് IFFK വേദിയായ തമ്പാനൂർ നിള തീയേറ്ററിൽ പ്രഖ്യാപനം നടക്കും.
ചിത്രലേഖയുടെ തിരിച്ചുവരവിനോടൊപ്പം, 'ഏകം' എന്ന വൺ മിനിറ്റ് ഫിലിം കോമ്പറ്റീഷൻ്റെ പ്രഖ്യാപനവും ഉണ്ടാകും.
പുതിയ കലാകാരന്മാരെയും ടെക്നീഷ്യൻമാരെയും കണ്ടെത്തി സിനിമാ ലോകത്തിന് മുന്നിൽ അവരെ അവതരിപ്പിക്കാനുള്ള ചിത്രലേഖയുടെ ഉദ്ദേശ്യ ലക്ഷ്യം നിറവേറ്റുകയാണ് ഈ ഇൻ്റർനാഷണൽ കോമ്പറ്റീഷൻ.
മൊബൈൽ ഫോൺ ക്യാമറ ഉൾപ്പെടെയുള്ള ചെറിയ സാധ്യതകൾ ഉപയോഗിച്ച് സിനിമയെ ജനാധിപത്യവത്കരിച്ച്, യുവതലമുറയിലെ പ്രഗത്ഭരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
അറുപത് സെക്കൻഡിൽ അനന്തമായ കഥകൾ പറയാൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയാണ് ചിത്രലേഖയുടെ ഏകം ഫെസ്റ്റിവൽ.
ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങളെ ഓരോരുത്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
സ്നേഹപൂർവ്വം
ടോണി തോമസ് - ചെയർമാൻ
സന്തോഷ് ദാമോദരൻ - മാനേജിങ് ഡയറക്ടർ
സന്ദീപ് സേനൻ - വൈസ് ചെയർമാൻ
ഡിസംബർ 17, ബുധൻ
ഉച്ചയ്ക്ക് 2:30 മണിക്ക്
നിള തീയറ്റർ, തമ്പാനൂർ (IFFK വേദി)













