*എസ് ഐ ആർ ഫോം സ്വീകരണം നാളെ അവസാനിക്കും ;**ബി എൽ ഒ മാർ ഇന്നും നാളെയും ബൂത്തുകളിൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
16 ഡിസംബർ 2025
*എസ് ഐ ആർ ഫോം സ്വീകരണം നാളെ അവസാനിക്കും ;**ബി എൽ ഒ മാർ ഇന്നും നാളെയും ബൂത്തുകളിൽ*
# അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ #
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026ന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ തിരികെ സ്വീകരിക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും. എന്യുമറേഷൻ ഫോമുകൾ പൂർണമായും തിരികെ വാങ്ങുന്നതിനായി ഇന്നും നാളെയും (ഡിസം,17, 18 ) എല്ലാ പോളിങ് ബൂത്തുകളിലും ബി. എൽ. ഒ മാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള ഈ അവസരം പൊതു ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം.
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽഎല്ലാ ബൂത്ത് ലെവൽ ഏജന്റുമാരും ഇക്കാര്യത്തിൽ പൂർണമായി സഹകരിക്കണ മെന്നും അർഹതയുള്ള ഒരു വോട്ടർ പോലും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാകരുത് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാവരും ഒന്നു ചേർന്നു പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.













