*ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ്മാര്‍ ചുമതലയേറ്റു*
Keralanewsmedia
കേരള ന്യൂസ് മീഡിയ ❤️❤️
*PRESS RELEASE 27/12/2025- 2*
*ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ്മാര്‍ ചുമതലയേറ്റു*
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ചുമതലയേറ്റ പ്രസിഡന്റ്മാരുടെ വിവരങ്ങള്‍ ചുവടെ:
കെ.മോഹനന്‍ (ഓച്ചിറ)
ടി.രശ്മി (ശാസ്താംകോട്ട)
ബിന്ദു ലക്ഷ്മി (വെട്ടിക്കവല)
അജിത്ത് കൃഷ്ണ (പത്തനാപുരം)
കെ.കെ.ജ്യോതി (അഞ്ചല്‍)
എസ്.ബിന്ദു (കൊട്ടാരക്കര)
ബി.ബൈജു (ചിറ്റുമല)
ഷംല നൗഷാദ് (ചവറ)
സാം വര്‍ഗീസ് (മുഖത്തല)
എം.നസീര്‍ (ചടയമംഗലം)
സുശീല ദേവി (ഇത്തിക്കര)
*ബ്ലോക്ക് പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ്മാര്‍ ചുമതലയേറ്റു*
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ചുമതലയേറ്റ വൈസ് പ്രസിഡന്റ്മാരുടെ വിവരങ്ങള്‍ ചുവടെ:
എസ്.ഗീതാകുമാരി (ഓച്ചിറ)
ബി. ശിവശങ്കരപ്പിള്ള (ശാസ്താംകോട്ട)
ജോബിന്‍ ജേക്കബ് (വെട്ടിക്കവല)
പൊന്നമ്മ ജയന്‍ (പത്തനാപുരം)
വി.എസ്.ഷിജു (അഞ്ചല്‍)
ആര്‍.പ്രേമചന്ദ്രന്‍ (കൊട്ടാരക്കര)
ബിന്ദു മോള്‍ (ചിറ്റുമല)
ആനന്ദ് എസ്.മുണ്ടകത്തില്‍ (ചവറ)
ഗായത്രി ദേവി (മുഖത്തല)
മിനി സുനില്‍ (ചടയമംഗലം)
അഡ്വ.കെ.ജയന്‍ (ഇത്തിക്കര)
(പി.ആര്‍.കെ നമ്പര്‍ 3580/2025)
*നാട്ടാനപരിപാലന നിയമപ്രകാരമാകണം എഴുന്നള്ളത്ത്- എ.ഡി.എം*
ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നത് നാട്ടാനപരിപാലന നിയമപ്രകാരമാകണമെന്ന് എഡിഎം ജി നിര്‍മല്‍ കുമാര്‍. നിര്‍ബന്ധമായി പാലിക്കേണ്ട നിബന്ധനകള്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചു.
എഴുന്നള്ളത്തിന് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം ഉറപ്പാക്കണം. 30 കിലോമീറ്ററില്‍കൂടുതല്‍ നടത്താന്‍ പാടില്ല. വിശ്രമം നല്‍കി ശരീരം തണുപ്പിക്കണം. രാവിലെ ആറ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയും എഴുന്നള്ളിക്കാം. 15 എണ്ണത്തിലധികമെങ്കില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം, കുതിര തുടങ്ങിയവ പാടില്ല.
പാപ്പാന്മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളുണ്ടെങ്കില്‍ കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വേണം. റിഫ്‌ളക്ടര്‍ ഘടിപ്പിക്കണം. ഒരു ആനയ്ക്ക് മൂന്നു പാപ്പാന്മാര്‍ നിര്‍ബന്ധം. ഇടച്ചങ്ങല ഉണ്ടാകണം. ആഹാരം വെള്ളം തുടങ്ങിയവ ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണം. ഉത്സവകാലത്ത് എല്ലാ മാസവും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടണം. അഞ്ചോ കൂടുതലോ ആനകളുണ്ടെങ്കില്‍ മൃഗഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പുവരുത്തണമെന്നും എ ഡി എം നിര്‍ദേശിച്ചു.
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോശി ജോണ്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡി ഉല്ലാസ്, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി വി സജി, എലിഫന്റ് വര്‍ക്കേഴ്‌സ് പ്രതിനിധി ബിജു വര്‍ക്കല, ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം ചിത്ര അയ്യര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബി ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3581/2025)
*ഞായറാഴ്ച പ്രവര്‍ത്തിക്കും*
ക്രിസ്മസ്- പുതുവത്സര സബ്‌സിഡി വിപണിയോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡിന്റെ കൊല്ലം റീജ്യണിലെ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഗോഡൗണുകളും കൊട്ടാരക്കര തൃക്കണ്ണമംഗലുള്ള ജില്ലാ വിപണിയും ഡിസംബര്‍ 28 (ഞായറാഴ്ച) പ്രവര്‍ത്തിക്കുമെന്ന് റീജ്യണല്‍ മാനേജര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3582/2025)
*അംഗത്വം പുതുക്കണം*
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങളുടെ അംഗത്വം പുതുക്കലിനുള്ള അപേക്ഷ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. അവസാനം അടച്ച തുക സംബന്ധിച്ച ബാങ്ക് രസീത് ഹാജരാക്കണം. കഴിഞ്ഞവര്‍ഷം പുതുക്കാത്തവര്‍ പാസ്ബുക്കും എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3583/2025)
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













