ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Keralanewsmedia

ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരായ

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസർ മുഹമ്മദ് ഷമിയെ ഒരിക്കൽ കൂടി സെലക്ടർമാർ തഴഞ്ഞു. - ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷൻ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം പേസ് ഓൾ റൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും ടീമിലിടം നേടി.രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമിൽ നിലനിർത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. കെ എൽ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പർ. ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തുംരോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമിൽ നിലനിർത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. കെ എൽ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പർ. ജോലിഭാരം കുറക്കുന്നതിൻ്റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാർദ്ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയിൽ വിശ്രമം വഡോദരയിലാണ് ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടിൽ രണ്ടാം ഏകദിനവും 18ന് ഇൻഡോറിൽ മൂന്നാം ഏകദിനവും നടക്കും.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, യശസ്വി ജയസ്വാൾ.