പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു
മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ‌് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി ആണ് മരിച്ചത്. ജെയിംസിനാണ് പരുക്കേറ്റത്. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം
സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ആചാര വെടിക്കെട്ടിനിടെയായിരുന്നു അപകടമുണ്ടായത്. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













