*ഭൂനികുതി: ഹിയറിംഗ് നാളെ*

Keralanewsmedia

*ഭൂനികുതി: ഹിയറിംഗ് നാളെ*

ഐ പി ആര്‍ ഡി

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

6 ജനുവരി 2026

*ഭൂനികുതി: ഹിയറിംഗ് നാളെ*

കഠിനംകുളം വില്ലേജിലെ 366 മുതല്‍ 372 വരെയുള്ള സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയുടെ ഭൂനികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ 

നാളെ ( 08.01.2026) ജില്ലാ കളക്ടര്‍ അനു കുമാരി ഹിയറിംഗ് നടത്തും.

രാവിലെ 10.30ന് കള്ക്ടറേറ്റിലാണ് ഹിയറിംഗ് നടത്തുക.

   ഗിരീഷ് ബാബു , രാധികാ ദേവി എന്നിവര്‍ കേരള ഹൈക്കോടതില്‍ നൽകിയ പരാതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഹിയറിംഗിൽ

പരാതിക്കാരെയും എതിര്‍ കക്ഷികളെയും നേരില്‍ കേൾക്കും.

  മറ്റേതെങ്കിലും വ്യക്തികള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയിക്കാനുള്ള പക്ഷം രേഖകള്‍ സഹിതം അന്നേദിവസം ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.