മനുഷ്യർക്കൊപ്പം’എന്ന ആശയം ഉയർത്തി കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടന്ന കേരള യാത്രയുടെ സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിനാണ് ഇന്ന് സമാപനമായത്. സ്നേഹവും ഐക്യവും മുറുകെപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഈ പരിപാടി ഉയർത്തിയ സന്ദേശങ്ങൾ. 

റിപ്പോർട്ട്‌ :ദൗലത് ഷാ എം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്‌ : ദൗലത് ഷാ എം

‘മനുഷ്യർക്കൊപ്പം’എന്ന ആശയം ഉയർത്തി കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടന്ന കേരള യാത്രയുടെ സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിനാണ് ഇന്ന് സമാപനമായത്. സ്നേഹവും ഐക്യവും മുറുകെപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഈ പരിപാടി ഉയർത്തിയ സന്ദേശങ്ങൾ. 

മനുഷ്യരെ മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ വേർതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, അതിനെതിരെയുള്ള വലിയൊരു പ്രതിരോധമാണ് ഇത്തരം സംഗമങ്ങൾ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുമ്പോൾ, എല്ലാവർക്കും അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാൻ കഴിയുന്ന ഒരു 'ബദൽ' ലോകമാണ് കേരളം മുന്നോട്ടുവെക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളോട് സന്ധി ചെയ്യാതെ, വിവേചനങ്ങളില്ലാത്ത ഒരു നാളെയെ നാം സ്വപ്നം കാണുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച ഈ കേരള യാത്ര അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്.

ഈ സമ്മേളനത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട 'രിഫാ-ഇ കെയർ' പദ്ധതി മാനവികതയുടെ മനോഹരമായ അടയാളപ്പെടുത്തലാണ്. ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരായ ആയിരം കുഞ്ഞുങ്ങൾക്കായി ഐ.സി.എഫ് നീട്ടുന്ന ഈ കരുണയുടെ കൈത്താങ്ങ് നമുക്ക് മാതൃകയാണ്.

വിദ്വേഷമില്ലാത്ത, വിവേചനങ്ങളില്ലാത്ത ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് നിലകൊള്ളാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H