സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി മന്ത്രി വി ശിവൻകുട്ടി; സിയയ്ക്ക് അറബിക് പോസ്റ്റർ ഡിസൈനിംഗിന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി മന്ത്രി വി ശിവൻകുട്ടി; സിയയ്ക്ക് അറബിക് പോസ്റ്റർ ഡിസൈനിംഗിന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി മന്ത്രി വി ശിവൻകുട്ടി; സിയയ്ക്ക് അറബിക് പോസ്റ്റർ ഡിസൈനിംഗിന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം

സിയ ഫാത്തിമയുടെ പോരാട്ടത്തിനെയും നിശ്ചയദാർഢ്യത്തിനെയും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ. സിയയുടെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രത്യേക പരി​ഗണന നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.

കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ മിടുക്കി സിയ ഫാത്തിമ വാസ്കുലെറ്റിസ് എന്ന ​ഗുരുതര രോ​ഗം ബാധിച്ച് ക്വാറന്റീനിൽ കഴിയുകയാണ്. രോ​ഗത്തിന് മുന്നിൽ പടപൊരുതി അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സ്റ്റേറ്റ് ലെവലിൽ എത്തുകയും ചെയ്തു. രോ​ഗത്തെത്തുടർന്ന് സൈക്ലോഫോസ്ഫാമൈഡ് ​ഇൻഞ്ചക്ഷൻ എടുത്തിരിക്കുന്നതിനാൽ കാസർ​ഗോഡ് നിന്നും തൃശ്ശൂർവരെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ്.തന്റെ ആ​ഗ്രഹവും അവസ്ഥയും തുറന്ന് പറഞ്ഞ് സിയ മന്ത്രി വി ശിവൻകുട്ടിയ്ക്ക് സന്ദേശമയച്ചു. പിന്നെ നടന്നത് ചരിത്രം, മാനുഷിക പരിഗണനയ്ക്ക് മുൻ​ഗണന നൽകി മന്ത്രി പ്രത്യേക ഉത്തരവ് പുറപ്പെടുവിപ്പിച്ചു. നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും എന്നായിരുന്നു ആ ഉത്തരവ്.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H