തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. എന്തൊക്കെ കാര്യങ്ങളാണ് അവർ പറയുന്നതെന്ന് കോടതി ചോദിച്ചു. മേനക ഗാന്ധി കോടതിയലക്ഷ്യം നടത്തുകയാണെന്ന് കോടതി നിരീക്ഷിച്ചു.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. എന്തൊക്കെ കാര്യങ്ങളാണ് അവർ പറയുന്നതെന്ന് കോടതി ചോദിച്ചു. മേനക ഗാന്ധി കോടതിയലക്ഷ്യം നടത്തുകയാണെന്ന് കോടതി നിരീക്ഷിച്ചു.
അവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാത്തത് കോടതിയുടെ മഹാമനസ്കത കൊണ്ടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു മൃഗസ്നേഹിയെന്ന നിലയിലും മുൻ കേന്ദ്രമന്ത്രിയെന്ന നിലയിലും തെരുവ് നായ പ്രശ്നപരിഹാരത്തിന് അവർ എന്തൊക്കെയാണ് ചെയ്തതെന്നും കോടതി ആരാഞ്ഞു.
തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. നായ്ക്കളുടെ കടിയേറ്റ കേസുകൾ വർധിച്ചതിനെത്തുടർന്ന് ഡൽഹി-എൻ.സി.ആറിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഈ മാസം ആദ്യം സുപ്രീം കോടതി അവലോകനം ചെയ്തിരുന്നു. പൊതു സുരക്ഷയാണ് ആദ്യം വരേണ്ടതെന്ന് ജഡ്ജിമാർ പറഞ്ഞു. പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള സ്ഥലങ്ങളിൽ.
ഒരു നായ ആരെയെങ്കിലും ആക്രമിച്ചാൽ ആരാണ് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. നായ്ക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നതിനുപകരം ലൈസൻസുള്ള വളർത്തുമൃഗങ്ങളായി വളർത്തണമെന്നും പറഞ്ഞു. തെരുവ് നായ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ വിമർശനങ്ങൾ ഉണ്ടായത്.