ജനതാദൾ എസ് പേര് മാറ്റുവാർത്ത: തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും - എം കെ കണ്ണൻ
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
ജനതാദൾ എസ് പേര് മാറ്റുവാർത്ത: തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും - എം കെ കണ്ണൻ
തിരുവനന്തപുരം:ജനതാദൾ എസ് സംസ്ഥാന ഘടകം "ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ" ആയി മാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത മാത്യു ടി. ദോമസിൻ്റെയും കൃഷ്ണൻകൂട്ടിയുടെയും മാത്രം പ്രസ്താവനയാണെന്നും അത് സാങ്കേതികമായി തെറ്റായതും നിയമപരിധി ലംഘിക്കുന്നതുമാണ് എന്നും ജനതാദൾ വക്താവ് എം കെ കണ്ണൻ അഭിപ്രായപ്പെട്ടു.
വിജിലൻസ് ആൻഡ് ആൻറി-കറപ്ഷൻ ബ്യറോയിൽ റിട്ടയേർഡ് ജൂനിയർ സൂപ്രണ്ട് ആയ എം കെ കണ്ണൻ, ഇക്കാര്യം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ തീരുമാനിച്ചതായി അറിയിച്ചു സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജനതാദൾ എസ് പ്രവർത്തകരിൽ ആരും തന്നെ ഇത്തരമൊരു പേരുമാറ്റത്തെ ജില്ലാതലത്തിൽ അംഗീകരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ പേരുപയോഗിച്ച് നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ പൊതുജനാഭിപ്രായത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയും ചെയ്യും എന്ന് അദ്ദേഹം ആരോപിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ "ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ" എന്ന പേരിൽ ഒരു സ്ഥനാർഥിയെ പോലും മത്സരിപ്പിക്കാൻ കഴിയില്ല എന്നും കണ്ണൻ പറഞ്ഞു.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ മത്സരത്തിനിറങ്ങിയാൽ തിരുവല്ലയിൽ മാത്യു ടി. തോമസ് മത്സരിച്ചാലും കെട്ടിവച്ച തുക പോലും തിരികെ കിട്ടില്ലെന്ന നിലയിലാകും കാര്യങ്ങൾ എന്നും അദ്ദേഹം വിമർശിച്ചു. പ്രവർത്തകരും സംഘടനാബലവും ഇല്ലാത്ത ഒരു പാർട്ടിക്ക് നിലനിൽപ്പില്ല എന്നത് വ്യക്തമാണെന്നും സംസ്ഥാനത്തെയും ജില്ലകളിലെയും അസംതൃപ്തരായ പ്രവർത്തകർ ഒന്നിച്ചുചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ തുടർച്ചയായി, കോൺഗ്രസിൽ ചേരുന്നതിന് വേണ്ടി തൻറെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവിനെ കണ്ടോൺമെൻ്റ് ഹൗസിൽ നേരിട്ട് പോയി കണ്ട ശേഷം കത്ത് കൈമാറിയതായും എം കെ കണ്ണൻ അറിയിച്ചു













