ശ്വാസകോശവും, ഹൃദയവും തുളച്ചുകയറി വെടിയുണ്ട. തത്ക്ഷണം മരണം, സി.ജെ റോയിയുടെ മരണ റിപ്പോർട്ട് പുറത്ത്...

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

ശ്വാസകോശവും, ഹൃദയവും തുളച്ചുകയറി വെടിയുണ്ട. തത്ക്ഷണം മരണം, സി.ജെ റോയിയുടെ മരണ റിപ്പോർട്ട് പുറത്ത്...

ശ്വാസകോശവും, ഹൃദയവും തുളച്ചുകയറി വെടിയുണ്ട. തത്ക്ഷണം മരണം, സി.ജെ റോയിയുടെ മരണ റിപ്പോർട്ട് പുറത്ത്...

ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച‌ സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ജീവനൊടുക്കിയ സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു..

ബൗറിങ് ഹോസ്പ‌ിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദിൻ്റെ നേതൃത്വത്തിൽ നടത്തിയ റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു. ഇടത് നെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്ത് വരാനിരിക്കുകയാണ്..

ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തിന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് മരിച്ചത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിക്കുന്നു...!