കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് പ്രതികരണം നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് പ്രതികരണം നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

കേരള ന്യൂസ് മീഡിയ 

റിപ്പോർട്ട്:സജി ജോർജ് വട്ടപ്പാറ

ദില്ലി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് പ്രതികരണം നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് വൻ വർധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യു പി എ സർക്കാരിന്റെ കാലത്തെക്കാള്‍ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിനോട് യോജിക്കുന്നുവെന്നും ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങള്‍ക്കും കേന്ദ്ര സർക്കാരിന്‍റെ പിന്തുണയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്‍റെ റെയില്‍ വികസനത്തെക്കുറിച്ച്‌ അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍വേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ റെയില്‍വേ മന്ത്രി തയ്യാറായില്ല. കേരളത്തില്‍ അതിവേഗ റെയില്‍ പാത എപ്പോള്‍ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.

കേന്ദ്ര സർക്കാരിൻ്റെ റെയില്‍വേ ബജറ്റില്‍ കേരളത്തിന് 3795 കോടി രൂപ അനുവദിച്ചെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

 ഇത് യുപിഎ സർക്കാരിന്റെ കാലത്ത് അനുവദിച്ച തുകയേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 35 സ്റ്റേഷനുകള്‍ പുനർനിർമിച്ചുവെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. വൈദ്യൂതീകരണം 100 ശതമാനം പൂർത്തിയാക്കി. കേരളത്തില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും സർവീസ് ആരംഭിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു.