*കരാര്‍ നിയമനം*
Keralanewsmedia
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
03 ഫെബ്രുവരി 2026
*കരാര്‍ നിയമനം*
പി ഐ യു ഇടുക്കി ജില്ലാ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്‍മാരെ നിയമിക്കുന്നു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് വിരമിച്ച അക്കൗണ്ടന്റ് അല്ലെങ്കില്‍ പിഡബ്ല്യൂഡി അല്ലെങ്കില്‍ ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 11 ന് 5 മണിക്ക് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഐ യു. ജില്ലാ പഞ്ചായത്ത് കാര്യാലയം, കുയിലിമല, പൈനാവ് - 685603 (piuidukki@gmail.com) സമര്‍പ്പിക്കണം. ഫോണ്‍: 04862 291797.













