പാച്ചുല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 1 കോടി രൂപ ചെല വഴിച്ചു നിർമ്മിച്ച പുതിയ മന്ദിരം നാടിനു സമർപ്പിച്ചു.
റിപ്പോർട്ട് :ദൗ ലത് ഷാ എം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗ ലത് ഷാ എം
പാച്ചുല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 1 കോടി രൂപ ചെല വഴിച്ചു നിർമ്മിച്ച പുതിയ മന്ദിരം നാടിനു സമർപ്പിച്ചു.
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 1 കോടി രൂപ ചെല വഴിച്ചു നിർമ്മിച്ച പുതിയ മന്ദിരം നാടിനു സമർപ്പിച്ചു. വെള്ളാർ വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതിയുടെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ, സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ കരുംകുളം അജിത്,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ പി എസ് ഹരികുമാർ,പൂർവ്വ വിദ്യാർത്ഥി കൂട്ടായമയുടെ ഭാരവാഹികളായ മുൻ കൗൺസിലർ പനത്തുറ പി ബൈജു, ഡി ജയകുമാർ, അജിത് വെണ്ണിയൂർ,സംഗീത സംവിധായാകൻ ഡി ശിവപ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതം സംഘം ചെയർമാൻ കെ ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര കൃതജ്ഞതയും പറഞ്ഞു... ചടങ്ങിൽ സ്റ്റാഫിന്റെയും പി ടി എയുടെയും സ്നേഹോപ ഹാരം മന്ത്രിക്ക് സമ്മാനിച്ചു. വിവിധ സംഘടനയിലെ പ്രതിനിധികൾ മന്ത്രിക്ക് സ്വീകരണം നൽകി.













