കെ-ഇ സൈക്കിൾ ഉദ്ഘാടനം ഇന്ന് (26ന്)*
കേരള ന്യൂസ് മീഡിയ
*കെ-ഇ സൈക്കിൾ ഉദ്ഘാടനം ഇന്ന് (26ന്)*
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൈക്കിളായ കെ-ഇ സൈക്കിളിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 വൈകുന്നേരം 5ന് തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിലെ ഇളം ഹാളിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോസ്‌ടെക്കും തിരുവനന്തപുരത്തെ റോട്ടറി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർപേഴ്‌സൺ എൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ സൊസൈറ്റി രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു, കോസ്‌ടെക് ചെയർപേർസൺ ഇ. കുഞ്ഞിരാമൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനായുള്ള പുതിയ സാധ്യതകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കെ-ഇ സൈക്കിൾ വിപണിയിലെത്തിക്കുന്നത്.













