തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ(UTUC):ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ അഴിമതി പുറത്തുകൊണ്ടുവരണം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ(UTUC):ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ അഴിമതി പുറത്തുകൊണ്ടുവരണം
തിരുവനന്തപുരം: 2025 സെപ്റ്റംബർ മാസം ഇരുപതാം തീയതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും നേതൃത്വത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ വസ്തുനിഷ്ഠമായ കണക്കുകൾ ദേവസ്വം ബോർഡ് പുറത്തു വിടണമെന്നും ഇതുമായി ബന്ധപ്പെട്ട അഴിമതി പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പശ്ചാത്തല വികസനത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്നും അധികാരികൾ വെളിപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ ആവശ്യപ്പെടുന്നു.
യൂണിയൻ സംസ്ഥാന പ്രസിഡൻറ് മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വർക്കിംഗ് പ്രസിഡൻറ് അനിൽ തെക്കുംഭാഗം, പ്രദീപ് കുരീപ്പുഴ, പ്രശാന്തൻ പിള്ള പുനലൂർ, രാജകുമാർ കൊല്ലം, കൃഷ്ണകുമാർ പമ്പ തുടങ്ങിയവർ സംസാരിച്ചു.













