*സാഹസിക ടൂറിസം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാം*

*സാഹസിക ടൂറിസം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാം*

കേരള ന്യൂസ്‌ മീഡിയ 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 

ഇടുക്കി 

*സാഹസിക ടൂറിസം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാം*

ജില്ലയില്‍ കേരളം അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ (കെ.എ.ടി.പി.എസ്) അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ (ടെന്റ് ക്യാംപുകള്‍ ഉള്‍പ്പെടെ) കെ. എ.ടി.പി. എസ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ വാട്ട്‌സാപ്പ് മുഖേനയോ ഇമെയില്‍ മുഖേനയോ (ddidk@keralatourism.org) അറിയിക്കാം. കെ.എ.ടി.പി.എസ്

ക്ലാസിഫിക്കേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അപേക്ഷ നല്‍കി ക്ലാസിഫിക്കേഷന്‍ എടുക്കണം. കെ.എ.ടി.പി.എസ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജില്ലാ ദുരന്തനിവാരണനിയമങ്ങള്‍ അനുസരിച്ച് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ രൂപീകരിച്ച കമ്മിറ്റിയുടെ പരിശോധനകള്‍ ഉണ്ടായിരിക്കും. സ്ഥാപനങ്ങള്‍ കെ.എ.ടി.പി.എസ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.