പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ സജീവ് ഗോപാലൻ 

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു ഡി എഫിന്റെ സ്പീക്കർ സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. എൽ ഡി എഫി ന്റെ സ്പീക്കർ സ്ഥാനാർഥി എ സി മൊയ്തീനാണ്. ആദ്യമായി എൻ ഡി എ കേരള നിയമസഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ ഇത്തവണ നിർത്തുന്നുണ്ട്.

ബി ബി ഗോപകുമാറാണ് എൻ ഡി എ യുടെ സ്പീക്കർ സ്ഥാനാർഥി. രാവിലെ 9 മണിക്കാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടെണ്ണലും സ്പീക്കർ സ്ഥാനത്തേക്ക് വിജയിക്കുന്നയാളുടെ ചുമതല ഏൽക്കലും നടക്കും. ഇന്നലെ സഭയിലെ 139 എം എൽ എമാരും സത്യ പ്രതിജ്ഞ ചെയ്തിരുന്നു.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w