ധനുഷിന്റെ ‘കര’ ഒടിടിയിലേക്ക്; സ്ട്രീമിങ് എവിടെയെന്ന് അറിയാമോ?
കേരള ന്യൂസ് മീഡിയ
ധനുഷിന്റെ ‘കര’ ഒടിടിയിലേക്ക്; സ്ട്രീമിങ് എവിടെയെന്ന് അറിയാമോ?
ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ ഒരുക്കിയ തമിഴ് ചിത്രമാണ് കര. പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കിയ ഈ സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. മെയ് 28 മുതൽ കര സ്ട്രീമിങ് ആരംഭിക്കും. ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായില്ലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടാൻ കരയ്ക്കായി.
ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഈ ചിത്രമെന്നും പൊതുവിൽ അഭിപ്രായം ഉയർന്നുവന്നിരുന്നു. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും നല്ല കയ്യടികളാണ് ലഭിച്ചത്. മമിത ബൈജു ആണ് ഈ സിനിമയിൽ നായികയായി എത്തിയത്.
സുരാജ് വെഞ്ഞാറമൂട്, കരുണാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമിച്ച ഈ സിനിമയ്ക്കായി ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശും ധനുഷും ഒന്നിച്ച സിനിമ കൂടിയാണ് കര.
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/7235













