ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾക്ക് അപേക്ഷിക്കാം*

ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾക്ക് അപേക്ഷിക്കാം*

കേരള ന്യൂസ്‌ മീഡിയ

ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

19 ജൂൺ 2026

*ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾക്ക് അപേക്ഷിക്കാം*

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 19-ാമത് ജൈവവൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നിവയാണ് സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരങ്ങൾ ഓഗസ്റ്റ് മാസത്തിൽ നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ ജൂലൈ 20ന് മുമ്പ് അതത് ജില്ലാ കോർഡിനേറ്റർമാരുടെ ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://keralabiodiversity.org.