ശിവഗിരിയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ

Keralanewsmedia

ശിവഗിരിയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ

 ശിവഗിരിയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ

ശിവഗിരി: കർക്കിടക മാസത്തിലെ വാവുബലി ദിനമായ ബുധനാഴ്ച ആയിരക്കണക്കിന് ഭക്തർ ശിവഗിരിയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ അഞ്ചിന് ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടെ സമാപിച്ചു. മഠത്തിലെ അന്നക്ഷേത്രം ഹാളിലായിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്.

ശ്രീനാരായണ ഗുരുദേവന്റെ ധർമ്മസംഹിതയിൽ വെളിവാക്കുന്ന പഞ്ചമഹായജ്ഞങ്ങളെ അധീകരിച്ചു നടന്ന ബലിതർപ്പണാദി ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അന്യദേശങ്ങളിൽനിന്നുമുൾപ്പെടെയുള്ള ഭക്തർ കാലേകൂട്ടിത്തന്നെ ശിവഗിരിയിലെത്തിയിരുന്നു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ബലിതർപ്പണകർമ്മങ്ങൾക്കായി വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ശിവഗിരി മഠം ഒരുക്കിയിരുന്നു. സംന്യാസിശ്രേഷ്ഠരുടെയും ബ്രഹ്മചാരിമാരുടെയും വൈദികരുടെയും നേതൃത്വത്തിലും കാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടന്നത്.

ബലിതർപ്പണത്തിന് ശേഷം ഭക്തജനങ്ങൾ മഹാസമാധിയിലും ശാരദാമഠത്തിലും, വൈദിക മഠത്തിലും, ദർശനം നടത്തി. അതിനുശേഷം അന്നദാനത്തിലും പങ്കെടുത്താണ് ഭക്തർ മടങ്ങിയത്.

BALITHARPPANAM.jpg

 കർക്കിടകവാവ് ദിനത്തിൽ ശിവഗിരി അന്നക്ഷേത്രം ഹാളിൽ നടന്ന പിതൃബലികർമ്മങ്ങളിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ