*റവന്യു കമ്മിഷണറേറ്റിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു*
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
15 ആഗസ്റ്റ് 2026
*റവന്യു കമ്മിഷണറേറ്റിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു*
ലാന്റ് റവന്യു കമ്മിഷണറേറ്റിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ സഫ്ന നസറുദ്ദീൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നാം ഓരോരുത്തരും നന്മയുള്ള മനുഷ്യരാകുകയും രാജ്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് സഫ്ന നസറുദ്ദീൻ പറഞ്ഞു. ജീവനക്കാർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കമ്മിഷണറേറ്റിലെ അസി.കമ്മിഷണർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.













