ആറ്റിങ്ങൽ ബാലസംഘം വെസ്റ്റ് മേഖല സമ്മേളനം കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
Keralanewsmedia
ആറ്റിങ്ങൽ ബാലസംഘം വെസ്റ്റ് മേഖല സമ്മേളനം കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ആർ.എസ് ജാൻവി അധ്യക്ഷത വഹിച്ചു.മുഖ്യ രക്ഷാധികാരി അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു.ഏര്യയ എക്സിക്യൂട്ടീവ് അംഗം ആദിത്യ ശങ്കർ, ആർ രാജു,സി ദേവരാജൻ,മേഖല കോഡിനേറ്റർ എൻ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി ജെ.ആർ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചകൾക്ക് ശേഷം സെക്രട്ടറിയായി ജെ.ആർ ജയരാജിനേയും പ്രസിഡന്റായി ആർ.എസ് ജാൻവിയേയും തെരഞ്ഞെടുത്തു.













