*പിഎം ശ്രീയില്‍ സമവായ നീക്കം; സിപിഐ നേതൃത്വവുമായി ചർച്ചനടത്താൻ നേരിട്ടെത്തി മന്ത്രി വി ശിവന്‍കുട്ടി, ബിനോയ് വിശ്വവുമായി ചര്‍ച്ച* 

Keralanewsmedia

*പിഎം ശ്രീയില്‍ സമവായ നീക്കം; സിപിഐ നേതൃത്വവുമായി ചർച്ചനടത്താൻ നേരിട്ടെത്തി മന്ത്രി വി ശിവന്‍കുട്ടി, ബിനോയ് വിശ്വവുമായി ചര്‍ച്ച* 

*പിഎം ശ്രീയില്‍ സമവായ നീക്കം; സിപിഐ നേതൃത്വവുമായി ചർച്ചനടത്താൻ നേരിട്ടെത്തി മന്ത്രി വി ശിവന്‍കുട്ടി, ബിനോയ് വിശ്വവുമായി ചര്‍ച്ച* 

 *തിരുവനന്തപുരം* : പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിവെച്ചതിൽ സിപിഐ അതൃപ്തി പരസ്യമാക്കിയ സാഹചര്യത്തിൽ അനുനയ നീക്കവുമായി സിപിഎം. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തും. എന്ത് സമ്മർദ്ദത്തിന്റെ പേരിലാണ് പദ്ധതിയിൽ ഒപ്പുവെച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ മുന്നണിയെ ബോധ്യപ്പെടുത്തേണ്ടതായുണ്ട്. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് പദ്ധതിയിൽ പങ്കുചേർന്നതുമായി ബന്ധപ്പെട്ട് സിപിഐ ഏറ്റവും അധികം വിമർശിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി അനുനയ നീക്കത്തിലേക്ക് കടന്നിട്ടുള്ളത്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ, കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർത്ഥി – യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്‌എഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സർക്കാർ പി.എംശ്രീയുമായി മുന്നോട്ടു പോകുന്നതിനെ ശക്തമായി എതിർക്കുകയാണ് സിപിഐ. ദേശീയ വിദ്യാഭ്യാസ നയത്തിൽ ആർഎസ്എസ് അജണ്ടയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പറഞ്ഞിരുന്നു. വിദ്യാഭ്യാസ നയത്തിലെ ആർ എസ് എസ് പദ്ധതിയെ ലോകാവസാനം വരെ കമ്യൂണിസ്റ്റുകാർ എതിർക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സർക്കാർ തിരുത്താതെ പി.എംശ്രീയുമായി മുന്നോട്ടു പോയാൽ അപ്പോൾ നോക്കാം. എന്നായിരുന്നു ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്. 27-ാം തീയതിയിലെ സംസ്ഥാന നിർവാഹക സമിതിക്ക് ശേഷം ആകും വിഷയത്തിൽ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ഇതിനിടെയാണ് സമവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി സിപിഐ ആസ്ഥാനത്തെത്തിയിട്ടുള്ളത്.