*പ്രൊഫ: ബ്രഹ്മ പ്രകാശ് ബെസ്റ്റ് പി.എച്ച്.ഡി തീസിസ് അവാർഡ് ഡോ. ജിത്തു ജയരാജിന്*

*പ്രൊഫ: ബ്രഹ്മ പ്രകാശ് ബെസ്റ്റ് പി.എച്ച്.ഡി തീസിസ് അവാർഡ് ഡോ. ജിത്തു ജയരാജിന്*

കേരള ന്യൂസ് മീഡിയ

*പ്രൊഫ: ബ്രഹ്മ പ്രകാശ് ബെസ്റ്റ് പി.എച്ച്.ഡി തീസിസ് അവാർഡ് ഡോ. ജിത്തു ജയരാജിന്*

*തിരുവനന്തപുരം:* തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസിന്റെ "പ്രൊഫ: ബ്രഹ്മ പ്രകാശ് ബെസ്റ്റ് പി.എച്ച്.ഡി തീസിസ് അവാർഡ് - 2024" സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായിരുന്ന ഡോ. ജിത്തു ജയരാജിന് ലഭിച്ചു.

മെറ്റീരിയൽസ് സയൻസ് മേഖലയിലെ മികച്ച ഗവേഷണത്തിനാണ് അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തത്. ഇപ്പോൾ ബാംഗ്ലൂരിലെ സി.എസ്.ഐ.ആർ - നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചറാണ്.

പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ വർക്കല മുണ്ടയിൽ തമ്പുരുവിൽ ഡോ. എം. ജയരാജുവിന്റെയും എസ്. അനിതയുടെയും മകനാണ് ഡോ. ജിത്തു.

ഭാര്യ: ഡോ. ജെറിൻ (സയന്റിസ്റ്റ്). മക്കൾ: എമിയ, നിതാര, നദാൽ.