തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം, നാമനിർദേശ പ ത്രികാ സമർപ്പണം വെള്ളി യാഴ്ച മുതൽ

Keralanewsmedia:online

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം, നാമനിർദേശ പ ത്രികാ സമർപ്പണം വെള്ളി യാഴ്ച മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപ നം വെള്ളിയാഴ്‌ച നിലവിൽ വരും.നാമനിർദേശ പത്രികാ സമർപ്പണ വും വെള്ളിയാഴ്‌ച ആരംഭിക്കും. ന വംബർ 21നാണ് നാമനിർദേശ പ ത്രിക സമർപ്പിക്കുന്നതിനുള്ള അവ സാന തീയതി.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വ രെയാണ് പത്രിക സമർപ്പിക്കേണ്ട ത്.

നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പ ത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാ വര ജംഗമ സ്വത്തുക്കളുടെയും, ബാധ്യ ത/കുടിശികയുടെയും, ക്രിമിനൽ കേ സുകളുടെയും ഉൾപ്പടെയുളള വിശദവി വരങ്ങൾ നൽകണം.സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപ ഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെ ട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പ കുതി മതിയാകും.

സ്ഥാനാർഥിക്ക് നോമിനേഷൻ നൽ കുന്ന ദിവസം 21 വയസ് പൂർത്തി യായിരിക്കണം.

പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നു ള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെ യോ മുമ്പാകെ നിശ്ചിത ഫോറമനുസ രിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതി ജ്ഞയോ നടത്തി ഒപ്പിട്ടുനൽകുക യും വേണം.

നാമനിർദേശ പത്രിക സമർപ്പിക്കാ ൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്ര മേ 100 മീറ്റർ പരിധിക്കുള്ളിൽ അ നുവദിക്കൂ.

വരണാധികാരി/ ഉപവരണാധികാരി മു മ്പാകെ പത്രിക സമർപ്പിക്കുന്ന വേളയി ൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. സ്ഥാനാർഥികളുടെ യോഗ്യതകളും അ യോഗ്യതകളും സംബന്ധിച്ച മാർഗരേ ഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.നാമനിർദേശ പത്രികകളുടെ സൂ ക്ഷ്മപരിശോധന നവംബർ 22 ശ നിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.