അൽ ഫലാഹ് സർവകലാ ശാലയിലെ 10പേരെ കാ ണാനില്ല: മൊബൈലുകൾ സ്വിച്ച് ഓഫ്; ഭീകര ബന്ധ മെന്ന് സംശയം
റിപ്പോർട്ട് :സജീവ് ഗോപാലൻ
ന്യൂഡൽഹി: അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരും വിദ്യാർഥി കളും ഉൾപ്പടെ 10പേരെ കാണാനില്ലെ ന്ന് അന്വേഷണ ഏജൻസികൾ.കാണാതായവരിൽ മൂന്ന് കാഷ്മീർ സ്വദേശികളുമുണ്ട്. ഇവരുടെ മൊ ബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോട നത്തിന്റെ ആസൂത്രകരായ ഡോ ക്ടർമാർ ഈ സർവകലാശാലയു മായി ബന്ധമുള്ളവരായിരുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെ ട്ട് അന്വേഷണപരിധിയിലായ ഫരീദാ ബാദ് ധൗജിലെ അൽ ഫലാഹ് സർവ കലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോ ഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴി ഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നി യമത്തിലെ (പിഎംഎൽഎ) വകുപ്പുക ൾ അനുസരിച്ചായിരുന്നു നടപടി.
സർവകലാശാലയ്ക്കു ലഭിച്ച കോ ടിക്കണക്കിനു രൂപ കുടുംബ ട്രസ്റ്റു കളിലേക്കു വകമാറ്റിയെന്നാണു ഇ ഡിയുടെ പ്രാഥമിക വിലയിരുത്ത ๙.
ജാവേദിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പണം തട്ടിച്ച കേസിൽ മധ്യപ്രദേശ് പോലീസ് നേ രത്തെ അറസ്റ്റ് ചെയ്തിരുന്നു.അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനു കീ ഴിൽ 1997ൽ ആരംഭിച്ച മെഡിക്കൽ കോളജ് 2014ൽ അൽ ഫലാഹ് യൂണി വേഴ്സിറ്റിയായി. മെഡിക്കൽ കോളജ്, എൻജിനീയറിംഗ് കോളജ്, ബിഎഡ്, എംഎഡ് സ്ഥാപനങ്ങൾ എന്നിവയെ ല്ലാം ഇവർക്കുണ്ട്.













