കൊല്ലം: കൊല്ലത്ത് വൻ തീപിടുത്തം.തങ്കശേരി ആൽത്തറ മൂടിലെ ഉന്നതിക്കാണ് തീ പിടിച്ചത്. അപകടത്തിൽ 5 വീടുകൾ കത്തി നശിച്ചു.തീ മറ്റ് വിടുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫയർഫോഴ്സസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം