അതിജീവിതയെ അപമാനിച്ചതിന് കേസ്; രാഹുൽ ഈശ്വർ അറസ്റ്റിൽ

റിപ്പോർട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

അതിജീവിതയെ അപമാനിച്ചതിന് കേസ്; രാഹുൽ ഈശ്വർ അറസ്റ്റിൽ

 *തിരുവനന്തപുരം* :രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസിൽ സാമൂഹ്യ പ്രവർത്തകനായ രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതിനാണ് നടപടി.

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ  തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിൽ വെച്ചാണ്  ചോദ്യം ചെയ്യതത്. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.